സംസ്ഥാനം

പെൻഷൻകാരുടെ ശ്രദ്ധക്ക്

📍 Mukkam, Kozhikode1 May 2020

ഇപ്പോൾ കേരളത്തിലെ പെൻഷൻകാർക്ക് ട്രഷറിയിൽ പോകാതെ PTSB അക്കൗണ്ടിൽ നിന്നും ഓൺലൈൻ ആയി ഏത് കമ്മേർസ്യൽ ബാങ്കിലെ സേവിങ്സ് അക്കൗണ്ടിലേക്കും പണം മാറ്റാം. ഇതിനായി tsbonline.kerala.gov.in എന്ന് വെബ്സൈറ്റിൽ കയറി New User Registration എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യുക. റജിസ്റ്റർ ചെയ്യാൻ വേണ്ടത് 1. പതിനഞ്ചക്ക PTSB അക്കൗണ്ട് നമ്പർ 2. ആധാർ നമ്പർ 3 മൊബൈൽ നമ്പർ ഇതോടൊപ്പം ലഭിക്കുന്ന OTP അഥവാ One Time Password തെറ്റാതെ എന്റർ ചെയ്യുന്നതോടെ  റജിസ്ട്രേഷനുള്ള ആദ്യഘട്ടം പൂർത്തിയാവും. ഈ നടപടികൾ  പൂർത്തീകരിക്കുന്നതിനായി കുറച്ച് മണിക്കൂറുകൾ എടുക്കും. പിന്നീട് ലോഗിൻ ചെയ്യുന്നതിനായി OTP ലഭിക്കും. അതിന്ശേഷം   യൂസർ നെയിം, ലോഗിൻ പാസ്സ്‌വേർഡ്,പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി ട്രാൻസേക്ഷൻ പാസ്സ്‌വേർഡ് എന്നിവ ക്രിയേറ്റ് ചെയ്യണം. Savings Bank Account No,IFSC code എന്നിവയും റജിസ്റ്റർ ചെയ്യണം. എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും റജിസ്റ്റർ ചെയ്യാം.  വെബ്സൈറ്റ് അംഗീകരിച്ച യൂസർ നെയിം പാസ്‌വേഡ് എന്നിവ എഴുതി വക്കുന്നത് അഭികാമ്യം. മൂന്ന് പ്രാവശ്യം പാസ്‌വേഡ് തെറ്റിയാൽ 24 മണിക്കൂറിലേക്ക് സൈറ്റ് ബ്ലോക്ക് ആകും. അപ്പോൾ forgot password എന്ന option ഉപയോഗിക്കാം. തുടക്കത്തിൽ ചെറിയ സംഖ്യകൾ ട്രാൻസ്ഫർ ചെയ്ത് നോക്കുക. ഈ സംവിധാനം ഓഫീസ്  സമയത്ത് മാത്രമേ പ്രവർത്തിക്കുകയുള്ളു. Address Directorate of Treasuries Krishna Buildings Thycaud. P. O 695014 Thiruvananthapuram Kerala, India Phone: +91 4712322533 / 2323963 / 2322712 Mobile No: +919496003023 Email: tsbonline.tsry@kerala.gov.in (10:15 AM - 05:15 PM on all working days only)

HomeNewsപെൻഷൻകാരുടെ ശ്രദ്ധക്ക്