സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1600 രൂപ താഴ്ന്നു
മൂന്നു ദിവസത്തിനുള്ളില്‍ 2,400 രൂപയാണ് പവന് കുറഞ്ഞത്.
ദേശീയം

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1600 രൂപ താഴ്ന്നു മൂന്നു ദിവസത്തിനുള്ളില്‍ 2,400 രൂപയാണ് പവന് കുറഞ്ഞത്.

📍 Kakkanchery, Malappuram12 Aug 2020

കൊച്ചി: സ്വര്‍ണവിലയില്‍ ആഭ്യന്തര വിപണിയില്‍ വലിയ ഇടിവ്. ബുധനാഴ്ച ഗ്രാമിന് 200 രൂപ കുറഞ്ഞ് 4900 രൂപയായി. പവന് 1600 രൂപ കുറഞ്ഞ് 39,200 രൂപയായി. മൂന്നു ദിവസത്തിനുള്ളില്‍ 2,400 രൂപയാണ് പവന് കുറഞ്ഞത്. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഓഹരി വിപണിയില്‍ നിക്ഷേപം കുറഞ്ഞതും സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിച്ചതും രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2000 ഡോളര്‍ വരെ വില ഉയര്‍ത്തിയിരുന്നു. ഡോളറിന്റെ മൂല്യത്തിലുള്ള വര്‍ധനവും അമേരിക്ക സാമ്പത്തിക ഉത്തേജന പാക്കേജ് കൊണ്ടുവന്നതും റഷ്യ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളും വിപണിക്ക് കരുത്തായിട്ടുണ്ട്.

HomeNewsസ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1600 രൂപ താഴ്ന്നു മൂന്നു ദിവസത്തിനുള്ളില്‍ 2,400 രൂപയാണ് പവന് കുറഞ്ഞത്.