പുതുക്കിയ മത്സ്യ തൊഴിലാളി ജാഗ്രതനിർദേശം; കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല
പ്രത്യേക ജാഗ്രത നിർദ്ദേശം 01-05-2020 : തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. 02-05-2020 : തെക്ക് ആൻഡമാൻ കടലിലും, തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. 03-05-2020 : ആൻഡമാൻ കടലിലും അതിനോടു ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. 04 -05-2020 : തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. 05-05-2020 : തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. സമുദ്ര സ്ഥിതി 01-05-2020 : വടക്ക് സുമാത്ര തീരങ്ങളിലും ,തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്‌ധമോ അതി പ്രക്ഷുബ്‌ധമോ ആവാൻ സാധ്യത . 02 -05-2020 : തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും,തെക്ക് ആൻഡമാൻ കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്‌ധമോ അതി പ്രക്ഷുബ്‌ധമോ ആവാൻ സാധ്യത . 03 -05-2020 : ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്‌ധമോ അതി പ്രക്ഷുബ്‌ധമോ ആവാൻ സാധ്യത . 04 -05-2020 & 05-05-2020 :തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്‌ധമോ അതി പ്രക്ഷുബ്‌ധമോ ആവാൻ സാധ്യത . മേൽ പറഞ്ഞ പ്രദേശങ്ങളിൽ, മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Home › News › പുതുക്കിയ മത്സ്യ തൊഴിലാളി ജാഗ്രതനിർദേശം; കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല
