ദേശീയം

ഇളവുകള്‍ ജനം ദുരുപയോ​ഗം ചെയ്താല്‍ ലോക്ക് ഡൗണ്‍ വീണ്ടും ക‍ര്‍ശനമാക്കുമെന്ന്; മുന്നറിയിപ്പുമായി കേന്ദ്രസ‍ര്‍ക്കാ‍ര്‍

📍 Mukkam, Kozhikode4 May 2020

ദില്ലി: മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ ജനം ദുരുപയോ​ഗം ചെയ്താല്‍ ലോക്ക് ഡൗണ്‍ വീണ്ടും കടുപ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസ‍ര്‍ക്കാ‍ര്‍. കേന്ദ്ര ആരോ​ഗ്യ-അഭ്യന്തര മന്ത്രാലയങ്ങള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഈ മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. മൂന്നാം ഘട്ട ലോക്ക് ഡൗണിലും രാജ്യത്തെ സ്ഥിതി​ഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര അഭ്യന്തരമന്ത്രാലയം ജോ.സെക്രട്ടറി പുണ്യ ശൈല ശ്രീവാസ്തവ, ആരോ​ഗ മന്ത്രാലയം ജോ. സെക്രട്ടറി ലാവ് അ​ഗ‍‍ര്‍വാള്‍ എന്നിവരാണ് വാ‍ര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. രാജ്യത്തെ പൊലീസ് ഉദ്യോ​ഗസ്ഥരില്‍ കൊവിഡ് രോ​ഗം വ്യാപിക്കുന്ന സാഹചര്യം ആശങ്കാജനകാണെന്ന് അഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിത മേഖലകളിലും ചെക്ക് പോസ്റ്റുകളിലും ജോലി ചെയ്യുന്ന പൊലീസുദ്യോ​ഗസ്ഥര്‍ക്കായി പ്രത്യേക മാ​ര്‍​ഗനിര്‍ദേശം പുറത്തിറക്കുമെന്നും അഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മൂന്നാം ഘട്ട ലോക്ക് ‍ഡൗണില്‍ സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നതെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ 1074 പേര്‍ക്ക് രോ​ഗം ഭേദമായെന്നും കേന്ദ്രം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിലെ ഏറ്റവും കൂടിയ കണക്കാണിത്. രാജ്യത്ത് രോ​ഗമുക്തി നേടുന്ന കൊവിഡ് ബാധിതരുടെ എണ്ണം 27.5 ശതമാനമായി ഉയര്‍ന്നതായും കേന്ദ്രസര്‍ക്കാ‍ര്‍ അറിയിച്ചു. സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ അനുവദിച്ചതെന്നും യാത്രയ്ക്കായി തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും കേന്ദ്രം വ്യക്തമാക്കി. യാത്രക്കാരടെ ചെലവില്‍ പതിനഞ്ച് ശതമാനം വഹിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു .ഭൂരിഭാഗം സംസ്ഥാനങ്ങളും ഇത് പാലിച്ചു. ഒന്നോ രണ്ടോ സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശം അനുസരിച്ചില്ലെന്നും കേന്ദ്ര സ‍ര്‍ക്കാ‍ര്‍ വിശദീകരിക്കുന്നു.

HomeNewsഇളവുകള്‍ ജനം ദുരുപയോ​ഗം ചെയ്താല്‍ ലോക്ക് ഡൗണ്‍ വീണ്ടും ക‍ര്‍ശനമാക്കുമെന്ന്; മുന്നറിയിപ്പുമായി കേന്ദ്രസ‍ര്‍ക്കാ‍ര്‍