ജില്ലാ വാർത്തകൾ

ഓറഞ്ച് സോ​ണി​ൽ കർശന മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി കോഴിക്കോട് ജി​ല്ലാ ക​ള​ക്ട​ർ.

📍 Mukkam, Kozhikode4 May 2020

കോഴിക്കോട്: ഓറഞ്ച് സോ​ണാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​മ​നു​സ​രി​ച്ച് ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ. ഇ​ള​വ് പ്ര​തീ​ക്ഷി​ച്ച് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് നി​രോ​ധി​ച്ച് ക​ള​ക്ട​ർ ഇ​ന്ന​ലെ രാ​വി​ലെ ഉ​ത്ത​ര​വി​റ​ക്കി. മാർഗനിർദേശങ്ങൾ: 1.ജി​ല്ല​യി​ൽ പൊ​തു​ഗ​താ​ഗ​ത​വും മ​ദ്യ​ഷാ​പ്പു​ക​ളും നി​രോ​ധി​ച്ചു. 2. രാ​ത്രി ഏ​ഴു​മു​ത​ൽ രാ​വി​ലെ ഏ​ഴു​വ​രെ അ​ടി​യ​ന്ത​ര​മല്ലാത്ത സ്വ​കാ​ര്യ​യാ​ത്ര​ക​ൾ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചു.​അ​ടി​യ​ന്തര​ഘ​ട്ട​ങ്ങ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കു​ന്ന പാ​സ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര അ​നു​വ​ദി​ക്കും. ജി​ല്ല​യ്ക്ക​ക​ത്ത് യാ​ത്ര​ചെ​യ്യാ​ൻ സ​ത്യ​വാ​ങ്ങ്മൂ​ലം ആ​വ​ശ്യ​മാ​ണ്. അ​ന്ത​ർ​ജി​ല്ലാ യാ​ത്ര​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പാ​സു​ക​ൾ നി​ർ​ബ​ന്ധ​മാ​ണ്. 3.പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, രോ​ഗി​ക​ൾ എ​ന്നി​വ​ർ ചി​കി​ത്‌​സാ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ യാ​ത്ര​ചെ​യ്യാ​ൻ പാ​ടി​ല്ല. 4.മാ​സ്ക് ധ​രി​ച്ചു മാ​ത്ര​മെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​ൻ പാ​ടു​ള്ളൂ. 5. ജി​ല്ല​യ്ക്ക​ക​ത്ത് നാ​ലു​ച​ക്ര സ്വ​കാ​ര്യ/​ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​റ​ട​ക്കം പ​ര​മാ​വ​ധി മൂ​ന്നു​പേ​ർ​ക്ക് യാ​ത്ര​ചെ​യ്യാം. ഇ​ത്ത​രം യാ​ത്ര​ക​ൾ അ​ടി​യ​ന്തര​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. 6.സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, മ​ത​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ, ച​ർ​ച്ച​ക​ൾ, ക്യാന്പു​ക​ൾ, പ​രീക്ഷ​ക​ൾ, ഇ​ന്‍റ​ർ​വ്യൂ​ക​ൾ, ഒ​ഴി​വു​കാ​ല വി​നോ​ദ​ങ്ങ​ൾ, വിനോദയാത്രകൾ എ​ന്നി​വ നി​രോ​ധി​ച്ചു. ഓ​ൺ​ലൈ​ൻ പ​ഠ​ന​മാ​ർ​ഗ​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മാ​ണ്. 7.സി​നി​മ തി​യ​റ്റ​ർ, ഷോ​പ്പിംഗ് മാ​ളു​ക​ൾ, സ്വി​മ്മി​ംഗ് പൂ​ളു​ക​ൾ, ജിം​നേ​ഷ്യം, ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ൾ, വ്യാ​യാ​മ കേ​ന്ദ്ര​ങ്ങ​ൾ, ജ്വ​ല്ല​റി​ക​ൾ, തു​ണി​ക്ക​ട​ക​ൾ, ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ലു​ള്ള ആ​വ​ശ്യ​വ​സ്തു​ക്ക​ള​ല്ലാ​ത്ത​വ​യു​ടെ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു​ള്ള പ​രി​പാ​ടി​ക​ൾ, മ​ത്‌​സ​ര​ങ്ങ​ൾ, ടൂ​ർ​ണ​മെ​ന്‍റു​ക​ൾ, എ​ന്നി​വ ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചു. 8.ഹോ​ട്ട​ലു​ക​ളു​ടെ​യും, റ​സ്റ്ററ​ന്‍റു​ക​ളു​ടെ​യും​പ്ര​വ​ർ​ത്ത​നം പാ​ഴ്സ​ൽ സ​ർ​വീ​സു​ക​ൾ​ക്കു​മാ​ത്ര​മാ​യിപ​രി​മി​ത​പ്പെ​ടു​ത്ത​ണം. 9. ബാ​ർ​ബ​ർ​ഷോ​പ്പ്, ബ്യൂ​ട്ടി​പാ​ർ​ല​ർ, സ്പാ, ​എ​ന്നി​വ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​ത്. എ​ന്നാ​ൽ ബാ​ർ​ബ​ർ​ജോ​ലി വീ​ടു​ക​ളി​ൽ ചെ​ന്ന് ചെ​യ്യാ​വു​ന്ന​താ​ണ്. 10. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് പ​ര​മാ​വ​ധി 20 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. 11. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം​പാ​ലി​ച്ച് പ​ര​മാ​വ​ധി 20 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. 12.ആ​ശു​പ​ത്രി​ക​ളി​ൽ കൂട്ടിരിക്കാനായി ഒ​ന്നി​ല​ധി​കം പേ​ർ എ​ത്തു​ന്ന​ത് നി​രോ​ധി​ച്ചു. 13 എ​ല്ലാ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ൾ, ധ​ർ​ണ​ക​ൾ, മാ​ർ​ച്ചു​ക​ൾ, ഘോ​ഷ​യാ​ത്ര​ക​ൾ, ഉ​ത്‌​സ​വ​ങ്ങ​ൾ,എ​ന്നി​വ ന​ട​ത്തു​ന്ന​ത് നി​രോ​ധി​ച്ചു. 14. എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം, പ്ര​ത്യേ​ക പ്ര​ർ​ഥ​ന​ക​ൾ, കൂ​ട്ട​പ്രാ​ർ​ഥ​ന​ക​ൾ, എ​ന്നി​വ നി​രോ​ധി​ച്ചു.​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​വ​ശ്യം ന​ട​ത്തേ​ണ്ട ച​ട​ങ്ങു​ക​ൾ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്രം ന​ട​ത്താ​വു​ന്ന​താ​ണ്. ച​ട​ങ്ങു​ക​ളി​ൽ അ​ഞ്ചി​ല​ധി​കം​പേ​ർ പാ​ടി​ല്ല. 15.എ​ല്ലാ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും, പാ​ർ​ക്കു​ക​ളി​ലേ​ക്കും, ബീ​ച്ചി​ലേ​ക്കു​മു​ള്ള സ,​ഞ്ചാ​രി​ക​ളു​ടെ പ്ര​വേ​ശ​നം​നി​രോ​ധി​ച്ചു. 16.ബ്രേ​ക്ക്ദി ചെ​യി​ൻ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സോ​പ്പ്- സാ​നി​റ്റൈ​സ​ർ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സ​ജ്ജീ​ക​രി​ക്ക​ണം. 17. ഓ​റ​ഞ്ച് സോ​ണി​ൽ അ​നു​വ​ർ​ത്തി​ക്കേ​ണ്ട മ​റ്റെ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും ജി​ല്ല​യ്ക്ക് ബാ​ധ​ക​മാ​യി​രി​ക്കും. 18. ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച കോ​ട​ഞ്ചേ​രി, അ​ഴി​യൂ​ർ, പ​ഞ്ചാ​യ​ത്തു​ക​ളി​ലും, വ​ട​ക​ര മു​ൻ​സി​പ്പാ​ലി​റ്റി, കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ വാ​ർ​ഡ് 42 മു​ത​ൽ 45 വ​രെ​യും, വാ​ർ​ഡ് 54 മു​ത​ൽ 56 വ​രെ​യും ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.

HomeNewsഓറഞ്ച് സോ​ണി​ൽ കർശന മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി കോഴിക്കോട് ജി​ല്ലാ ക​ള​ക്ട​ർ.