രാജ്യത്ത് രോഗവ്യാപന തോത് ഉയരുന്നു; കൊവിഡ് ബാധിതര്‍ അരലക്ഷം കടന്നു, മരണം 1783 ആയി
ദില്ലി: രാജ്യത്ത് കൊവിഡ് രോഗവ്യാപന തോത് ഉയരുന്നു. കേസുകള്‍ ഇരട്ടിക്കുന്നത് 12 ദിവസത്തില്‍ നിന്ന് 11 ദിവസത്തിലൊരിക്കലായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതര്‍ അരലക്ഷം കടന്നു. 52952 പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗം ബാധിച്ചത്. ഇതില്‍ 1,783 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 15,266 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 35902 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 89 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. ഗുജറാത്ത്, ദില്ലി, തമിനാട് എന്നീ സംസ്ഥാനങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.അതേസമയം, ബുദ്ധപൂര്‍ണിമദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മാനവസേവനത്തിനായി മുന്നിട്ടിറങ്ങിയവരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്കെതിരെ നമ്മുക്ക് ഒന്നിച്ചു പോരാടാം. നിര്‍ണായകമായ ഈ ഘട്ടത്തില്‍ നമ്മുക്ക് കൊവിഡ് പോരാളികള്‍ക്ക് നന്ദി പറയാമെന്നും മോദി പറഞ്ഞു.
Home › News › രാജ്യത്ത് രോഗവ്യാപന തോത് ഉയരുന്നു; കൊവിഡ് ബാധിതര്‍ അരലക്ഷം കടന്നു, മരണം 1783 ആയി
