സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19, പത്തുപേര്‍ രോഗമുക്തര്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിക്കാണ്. ഇദ്ദേഹം ചെന്നൈയിൽനിന്ന് വന്നതാണ്. വൃക്കരോഗബാധിതനാണ് ഇദ്ദേഹമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് പത്തുപേർ രോഗമുക്തരായി. ഇവർ കണ്ണൂർ സ്വദേശികളാണ്. ആകെ പതിനാറു പേർ മാത്രമേ കോവിഡ്-19 ബാധിച്ച് നിലവിൽ ചികിത്സയിലുള്ളൂ. ഇതുവരെ 503 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 20,157 പേർ ആകെ നിരീക്ഷണത്തിലുണ്ട്. 19,810 പേർ വീടുകളിലും 347 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്്. ഇന്നുമാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 35,856 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. മുൻഗണനാഗ്രൂപ്പുകളിലെ 3,380 സാമ്പിളുകൾ പരിശോധിച്ചതിൽ 2,939 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. കണ്ണൂർ-5, വയനാട്-4, കൊല്ലം-3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിൽ ഓരോരുത്തരുമാണ് നിലവിൽ ചികിത്സയിലുള്ളത്.
Home › News › സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19, പത്തുപേര്‍ രോഗമുക്തര്‍.
