കോവിഡ് 19: ലോകത്ത് മരണസംഖ്യ മൂന്ന് ലക്ഷം കവിഞ്ഞു, രോഗം സ്ഥിരീകരിച്ചത് 46 ലക്ഷത്തിലധികം പേര്‍ക്ക്
വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മരണ സംഖ്യ 308,645 ആയി. ഇതുവരെ 46,28,356 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,758,039 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയിലാണ് കൂടുതല്‍ രോഗ ബാധിതരുള്ളത്. 14,84,285 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. 1,500 പേരാണ് രാജ്യത്ത് ഇന്നലെ മരിച്ചത്. 88,507 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. അതേ സമയം റഷ്യയില്‍ കൊവിഡ് മരണം 2400 കടന്നു. പതിനായിരം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.രണ്ടുലക്ഷത്തിഅറുപത്തിരണ്ടായിരം കൊവിഡ് രോഗികളാണ് റഷ്യയില്‍ ഉള്ളത്. ബ്രസീലിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവാണുണ്ടാകുന്നത്. പതിനയ്യായിരം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മരണ സംഖ്യയും പതിനയ്യായിരത്തോട് അടുക്കുകയാണ്. കൊവിഡിന് ഇതുവരേയും വാക്സിന്‍ വികസിപ്പിക്കാന്‍ കഴിയാത്തത് ലോകത്തിന് മുന്നില്‍ വെല്ലുവിളിയാണ്. അതേ സമയം കൊവിഡ് പ്രതിരോധ വാക്സിന്‍ വിപണിയിലെത്തുമ്ബോള്‍ അതിനു വലിയ വില നല്‍കേണ്ടി വരില്ലെന്നെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. വാക്സിന്‍ വിജയമായാല്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഒരേ സമയം ഉല്‍പ്പാദനം നടത്താനാകുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ വാക്സിന്‍ ഗവേഷകര്‍ വ്യക്തമാക്കി. അതിവേഗം ലോകമെങ്ങും എത്തിക്കാന്‍ കഴിയുന്ന സിംഗിള്‍ ഡോസ് വാക്സിനാണ് ഉണ്ടാവുകയെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
Home › News › കോവിഡ് 19: ലോകത്ത് മരണസംഖ്യ മൂന്ന് ലക്ഷം കവിഞ്ഞു, രോഗം സ്ഥിരീകരിച്ചത് 46 ലക്ഷത്തിലധികം പേര്‍ക്ക്
