സംസ്ഥാനം

സംസ്ഥാനത്ത് കോവിഡ് മരണം 19 ആയി; നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

📍 Mukkam, Kozhikode12 Jun 2020

കണ്ണൂർ: കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 9ന് മുംബൈയിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇരിക്കൂർ സ്വദേശിയാണ് പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്. മുംബൈയിൽ നിന്നും തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.

HomeNewsസംസ്ഥാനത്ത് കോവിഡ് മരണം 19 ആയി; നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു