തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലിക്ക് കൊവിഡ് 19 സ്ഥരീകരിച്ചു
ദേശീയം

തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലിക്ക് കൊവിഡ് 19 സ്ഥരീകരിച്ചു

📍 Edavanna, Malappuram29 Jun 2020

ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലിക്ക് കൊവിഡ് 19 സ്ഥരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍െ്‌റ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. തെലങ്കാന സര്‍ക്കാരിന്‍െ്‌റ പ്ലാന്‍േ്‌റഷന്‍ പദ്ധതിയായ ഹരിത ഹരം എന്ന പരിപാടിയിയില്‍ ജൂണ്‍ 25ന് അലി പങ്കെടുത്തിരുന്നു. അവിടെ നിന്നാകാം രോഗബാധയുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. തെലങ്കാനയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്ന മന്ത്രിയാണ് മുഹമ്മദ് മഹ്മൂദ് അലി. തെലങ്കാനയില്‍ ഇതുവരെ മൂന്ന് എം.എല്‍.എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേരും തെലങ്കാന രാഷ്ട്രസമിതിയുടെ എം.എല്‍.എമാരാണ്. ഞാറാഴ്ച ബീഹാറിലെ മന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബി.ജെ.പിയുടെ എം.എല്‍.എ കൂടിയായ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ മൂന്ന് എം.എല്‍.എമാര്‍ക്ക് കൊവിഡ് ബാധിക്കുകയും ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.

HomeNewsതെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലിക്ക് കൊവിഡ് 19 സ്ഥരീകരിച്ചു