ഇന്ന് 193 പേര്‍ക്ക് കോവിഡ്; 167 പേര്‍ക്ക് രോഗമുക്തി, 35 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
സംസ്ഥാനം

ഇന്ന് 193 പേര്‍ക്ക് കോവിഡ്; 167 പേര്‍ക്ക് രോഗമുക്തി, 35 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

📍 Mukkam, Kozhikode6 Jul 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 167 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയരാണ്. 35 പേർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്. രണ്ട് പേർ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ മുഹമ്മദ്(82), എറണാകുളം മെഡിക്കൽ കോളേജിൽ യൂസഫ് സെയ്ഫുദ്ദീൻ(66) എന്നിവരാണ് മരിച്ചത്. മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശൂർ 14, കണ്ണൂർ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസർകോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് രോഗംസ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂർ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂർ 10, കാസർകോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ. ഇതുവരെ 5622 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്. 183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 പേർ ആശുപത്രികളിലാണ്. ഇന്ന് 384 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെ 9,927 സാംപിളുകൾ പരിശോധിച്ചു.സംസ്ഥാനത്ത് ഇതുവരെ 2,75823 പേർക്കാണ് റുട്ടീൻ, സെന്റിനൽ, പൂൾഡ് സെന്റിനൽ, സിബിനാറ്റ്, ട്രീനാറ്റ് ടെസ്റ്റുകൾ നടത്തിയത്. സംസ്ഥാനത്ത് 157 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. പൊന്നാനിയിൽ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു പൊന്നാനിയിൽ ഒരാഴ്ചയായി നിലനിൽക്കുന്ന ട്രിപ്പിൾ ലോക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിങ്കളാഴ്ച ചേർന്ന റിവ്യൂ യോഗത്തിലാണ് ട്രിപ്പിൾ ലോക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെ പൊന്നാനിയിൽ ട്രിപ്പിൾ ലോക്ഡൗൺ അവസാനിക്കും. എന്നാൽ ഇവിടെ ശക്തമായ ജാഗ്രത തുടരേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊന്നാനിയിൽ വിപുലമായ പരിശോധന നടത്തിയതായും 0.4 ശതമാനം പോസിറ്റീവ് കേസുകൾ മാത്രമാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

HomeNewsഇന്ന് 193 പേര്‍ക്ക് കോവിഡ്; 167 പേര്‍ക്ക് രോഗമുക്തി, 35 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം