സംസ്ഥാനം

ഓ​റ​ഞ്ച് സോ​ണി​ൽ​ ഇ​ള​വു​മാ​യി പോ​ലീ​സ്, വാ​ഹ​ന​പ​രി​ശോ​ധ​ന കുറച്ചു

📍 Mukkam, Kozhikode7 May 2020

കോ​ഴി​ക്കോ​ട്: ഓറഞ്ച് സോ​ണി​ൽ ഇളവനു​വ​ദി​ച്ച് സി​റ്റി​ പോലീസ്. ഓ​റ​ഞ്ച് സോണിലാ​യ കോഴിക്കോട് ജി​ല്ല​യി​ൽ ഏതാ​നും ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ള്ള​തി​നാ​ൽ ബു​ധ​നാ​ഴ്ച വ​രെ ക​ർ​ശ​ന റോ​ഡ് പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദിവ​സ​ങ്ങ​ളി​ലൊ​ന്നും പുതിയ കോ​വി​ഡ് കേസുക​ൾ ഉണ്ടാ​കാ​ത്ത​തും പ്രധിഷേധ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ന്ന​ലെ രാവി​ലെ മുതൽ പ​രി​ശോ​ധ​ന​യി​ൽ ഇ​ള​വു​ണ്ടാ​യ​ത്. പോ​ലീ​സ് പി​ക്ക​റ്റു​ക​ൾ അതേ​പ​ടി ഉ​ണ്ടെ​ങ്കി​ലും വാഹന​ങ്ങ​ൾ ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ സംശ​യം​ തോ​ന്നു​ന്നവരെ പരിശോ​ധി​ക്കു​ന്നു​ണ്ട്. പുതുതാ​യി കോ​വി​ഡ് കേസു​ക​ൾ റി​പ്പോ​ർ​ട്ട് ചെയ്താൽ പരി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നാ​ണ് പോലീ​സ് തീരുമാനം.

HomeNewsഓ​റ​ഞ്ച് സോ​ണി​ൽ​ ഇ​ള​വു​മാ​യി പോ​ലീ​സ്, വാ​ഹ​ന​പ​രി​ശോ​ധ​ന കുറച്ചു