സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;14 പേര്‍ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 14 പേരുടെ ഫലം നെഗറ്റീവായി. മലപ്പുറത്തും കാസർകോടും ഓരോ ആളിനു വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്ന് വന്നതാണ്. മറ്റൊരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. പാലക്കാട് നാല് , കൊല്ലം മുന്ന് , കണ്ണൂർ കാസർകോട് രണ്ട് വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. 111പേര്‍ ചികിൽസയിലുണ്ട്. 20711 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 25973 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 25135 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
Home › News › സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;14 പേര്‍ രോഗമുക്തരായി
