ഇന്ത്യക്കാർക്കും അഭിമാനിക്കാം; ലോകത്തിലെ ഏറ്റവും മികച്ച കാർ ഡിസൈൻ ഇതാണ്​
2021 വേൾഡ് കാർ ഡിസൈൻ കിരീടം ലാൻഡ്​റോവർ ഡിഫൻഡറിന്
അന്തർദേശീയം

ഇന്ത്യക്കാർക്കും അഭിമാനിക്കാം; ലോകത്തിലെ ഏറ്റവും മികച്ച കാർ ഡിസൈൻ ഇതാണ്​ 2021 വേൾഡ് കാർ ഡിസൈൻ കിരീടം ലാൻഡ്​റോവർ ഡിഫൻഡറിന്

📍 Alanallur, Palakkad22 Apr 2021

വിറ്റ്ലി/യു.കെ: വേൾഡ് കാർ പുരസ്​കാര തിരഞ്ഞെടുപ്പിൽ 2021 വേൾഡ് കാർ ഡിസൈൻ ഓഫ് ദ ഇയർ കിരീടം ചൂടി ലാൻഡ്​റോവർ ഡിഫൻഡർ. ഇത് മൂന്നാം തവണയാണ് ലാൻഡ്​റോവർ ഇത്തരമൊരു പുരസ്​കാരം നേടുന്നത്​. റേഞ്ച് റോവർ (2018), റേഞ്ച്റോവർ ഇവോക്ക്​ ( 2012) എന്നിവ മുൻ വർഷങ്ങളിൽ ഡിസൈൻ അവാർഡുകൾ സ്വന്തമാക്കിയിരുന്നു. ലാൻഡ്​റോവറിന്​ പുരസ്​കാരം ലഭിക്കു​േമ്പാൾ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ വകയുണ്ട്​. നമ്മുടെ സ്വന്തം ടാറ്റ മോ​ട്ടോഴ്​സിന്‍റെ ഉടമസ്​ഥതയിലാണ്​ ലാൻഡ്​റോവർ ഇപ്പോൾ പ്രവർത്തിക്കുന്നത്​. പുതിയ ഡിഫൻഡർ ലാൻഡ്​റോവറിന്‍റെ പാരമ്പര്യത്തെ ഉൾക്കൊള്ളുന്ന രൂപകൽപ്പനയുമായാണ്​ നിരത്തിലെത്തിയത്​. വാഹന രംഗത്ത് 70 വർഷമായി മുദ്രപതിപ്പിച്ച ​ൈഎക്കോണിക്​ ബ്രാൻഡാണ്​ ലാൻഡ്​റോവർ. കഴിഞ്ഞ 12 മാസത്തിനിടെ പുറത്തിറങ്ങിയ പുതിയ കാറുകളെയാണ് വേൾഡ് കാർ ഡിസൈൻ പുരസ്​കാരത്തിന്​ പരിഗണിച്ചത്. 2020 സെപ്റ്റംബറിൽ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് ലാൻഡ്​റോവർ എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. പാരമ്പര്യവും പുതുമയും ​െഎതിഹാസികമായ പാരമ്പര്യമുള്ള വാഹനമാണ്​ ഡിഫൻഡർ. പുതിയ തലമുറ വാഹനം ഒറിജിനലി​െൻറ കഴിവുകൾ നിലനിർത്തിയും ആധുനികത കൂട്ടിച്ചേർത്തുമാണ്​ നിർമിച്ചിരിക്കുന്നത്​. ഡിഫൻഡറി​െൻറ ചരിത്രത്തിലാദ്യമായി അതൊരു മോണോകോക്​ വാഹനമായി മാറിയിരിക്കുകയാണ്​. ഡി 7 എക്സ് എന്ന്​ വിളിക്കുന്ന പ്ലാറ്റ്​ഫോമിലാണ്​ നിർമാണം. ഒാഫ്​റോഡ്​ വാഹനങ്ങൾ ലാഡർ​ഫ്രെയിം ഷാസിയിലായിരിക്കണം എന്ന പരമ്പരാഗത സങ്കൽപ്പത്തെ അട്ടിമറിക്കുകയാണ്​ ലാൻഡ്​റോവർ എഞ്ചിനീയർമാരുടെ പുതിയ നീക്കത്തിന്​ പിന്നിൽ. ഡിഫെൻഡർ 90(3-ഡോർ), ഡിഫെൻഡർ 110(5-ഡോർ) എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഹനം വരുന്നത്. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ അഞ്ച് വേരിയൻറുകൾ വാഹനത്തിനുണ്ട്​. എഞ്ചിൻ 2.0 ലിറ്റർ, നാല് സിലിണ്ടർ, ബിഎസ് 6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഇന്ത്യയിലെ ഡിഫൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​. 292 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമാണ് വാഹനം ഉത്​പാദിപ്പിക്കുന്നത്​. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ്​ വാഹനത്തിനുള്ളത്​. നമ്മുടെ ഇഷ്​ടമനുസരിച്ച്​ മാറ്റം വരുത്താവുന്ന ലാൻഡ് റോവറി​െൻറ ടെറൈൻ റെസ്പോൺസ് 2 സിസ്റ്റവും ഓഫ്-റോഡർ നൽകുന്നു.ഓഫ്-റോഡുകളിൽ സ്വന്തമായി 145 മില്ലീമീറ്റർവരെ സസ്​പെൻഷൻ ഉയർത്താനും കഴിയും. എയർ സസ്പെൻഷനാണ്​ വാഹനത്തിനെന്നതും പ്രത്യേകതയാണ്​.

HomeNewsഇന്ത്യക്കാർക്കും അഭിമാനിക്കാം; ലോകത്തിലെ ഏറ്റവും മികച്ച കാർ ഡിസൈൻ ഇതാണ്​ 2021 വേൾഡ് കാർ ഡിസൈൻ കിരീടം ലാൻഡ്​റോവർ ഡിഫൻഡറിന്