ദേശീയം

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

📍 Mukkam, Kozhikode8 May 2020

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂർ വരഗംപാടി സ്വദേശി കാർത്തിക്ക് (23) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പനിയെ തുടർന്നാണ് യുവാവിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. രോഗം കൂടിയതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോവുന്നതിനിടെയാണ് മരണം. കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29-ന് ഏഴംഗ സംഘമാണ് വനത്തിലൂടെ നടന്ന് അട്ടപ്പാടിയിലെ ഊരിലെത്തിയത്. ഊരിലെത്തിയ ശേഷം കാർത്തിക് ആശുപത്രിയിലെത്തി പരിശോധന നടത്തുകയും വീട്ടുനിരീക്ഷണത്തിൽ പ്രവേശിക്കുകയുമായിരുന്നു. പനിയെയും ഛർദിയെയും തുടർന്ന് കാർത്തിക്കിനെ വ്യാഴാഴ്ച കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാർത്തിക്കിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇയാളുടെ അച്ഛനുൾപ്പടെയുള്ളവരെ നിരീക്ഷണത്തിലാക്കിയതായും വിവരമുണ്ട്. കാർത്തിക്കിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുള്ളതായാണ് വിവരം

HomeNewsഅട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു