ദേശീയം

സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ജൂലായ് ഒന്നുമുതല്‍

📍 Mukkam, Kozhikode8 May 2020

കോവിഡ്-19 വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ജൂലായ് ഒന്നുമുതൽ 15 വരെ നടത്തും. പരീക്ഷാ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. ഓഗസ്റ്റിൽ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കലാപമുണ്ടായ വടക്കുകിഴക്കൻ ഡൽഹിയിൽ മാത്രമേ 10-ാം ക്ലാസ് പരീക്ഷ നടത്തുകയുള്ളൂ. 12-ാം ക്ലാസുകാർക്ക് 29 പ്രധാനവിഷയങ്ങളിൽ മാത്രമേ പരീക്ഷയുണ്ടാവുകയുള്ളൂ. നേരത്തെ മാർച്ച് 18 വരെയുള്ള പരീക്ഷകൾ സി.ബി.എസ്.ഇ പൂർത്തിയാക്കിയിരുന്നു. ജെഇഇ മെയിൻ, നീറ്റ് പരീക്ഷകൾക്ക് മുൻപായി ബോർഡ് പരീക്ഷകൾ പൂർത്തിയാക്കേണ്ടതുണ്ട്. വിദേശത്തെ സ്കൂളുകളിൽ പരീക്ഷ നടത്തണമോയെന്ന കാര്യത്തിൽ ബോർഡ് അന്തിമ തീരുമാനമെടുത്തിട്ടില്ല.

HomeNewsസി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ജൂലായ് ഒന്നുമുതല്‍