കേരള സര്‍വ്വകലാശാല: എല്‍എല്‍ബി പരീക്ഷകള്‍ ജൂണില്‍; ബിരുദ പരീക്ഷകള്‍ മെയ് 21 മുതല്‍
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മെയ് 21 മുതല്‍ ആരംഭിക്കും. പഞ്ചവത്സര എല്‍എല്‍ബി പത്താം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 8ന് തുടങ്ങും. പഞ്ചവത്സര എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 16ന് തുടങ്ങും. ത്രിവത്സര എല്‍എല്‍ബി ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 9ന് ആരംഭിക്കും. പരീക്ഷയ്ക്കായി സബ് കേന്ദ്രങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സിബിസിഎസ്‌എസ് ആറാം സെമസ്റ്റര്‍ പരീക്ഷകളും മെയ് 21നാണ് തുടങ്ങുക. വിദൂര വിദ്യാഭ്യാസം അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ മെയ് 28ന് ആരംഭിക്കും.
Home › News › കേരള സര്‍വ്വകലാശാല: എല്‍എല്‍ബി പരീക്ഷകള്‍ ജൂണില്‍; ബിരുദ പരീക്ഷകള്‍ മെയ് 21 മുതല്‍
