പ്രാദേശികവാർത്തകൾ

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തോമസ് മാത്യു രാജിവെച്ചു

📍 Mukkam, Kozhikode11 May 2020

കൂടരഞ്ഞി: വാട്സാപ്പ് വഴി അശ്ലീലം പ്രചരിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് മാത്യു രാജിവെച്ചു. പ്രതിഷേധം വ്യാപകമായതോടെയാണ് സെക്രട്ടറി ബ്രജീഷ് മുമ്പാകെ ഇന്ന് രാജി സമർപ്പിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം വ്യാപകമായിരുന്നു. ആരോപണ വിധേയനായ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. തോമസ് മാത്യു രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ, യൂത്ത് ലീഗ്, കോൺഗ്രസ്‌ പ്രവർത്തകർ എന്നിവർ ഗ്രാമപഞ്ചായത്തോഫീസിന് മുന്നിൽ പ്ലക്കാർഡുകളുമേന്തി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐ ടി ആക്ട് പ്രകാരം ഇയാൾക്കതിരെ പോലീസ് കേസ് എടുത്തിരുന്നു. രാജി സ്വീകരിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

HomeNewsകൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തോമസ് മാത്യു രാജിവെച്ചു