പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ലോക്ക് ഡൌണ് നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചര്‍ച്ച നടത്തിയിരുന്നു.മെയ് 17-നാണ് ലോക്ക് ഡൌണ് മൂന്നാം ഘട്ടം അവസാനിക്കുന്നത്. കോൺഫറൻസിൽ കോവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക മേഖലയിലെ ഇളവുകള്‍ തുടങ്ങിയവ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ ഇപ്പോള്‍ പിന്‍വലിക്കരുതെന്ന് ആറു സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ മെട്രോ അടക്കമുള്ള ട്രെയിന്‍ സര്‍വീസുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കൂടുതല്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമോ എന്നതും സംസ്ഥാനങ്ങള്‍ ഉറ്റുനോക്കുന്നു.
Home › News › പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
