സംസ്ഥാനം

ട്രെയിനില്‍ കേരളത്തിലേക്ക് എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധം

📍 Mukkam, Kozhikode12 May 2020

കേരളത്തിലേക്ക് വരാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ പാസിന് വേണ്ടി കോവിഡ് ജാഗ്രതാ 'കോവിഡ്-19 ജാഗ്രത' പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. മറ്റു മാർഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദാക്കി റെയിൽമാർഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്. ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം.

HomeNewsട്രെയിനില്‍ കേരളത്തിലേക്ക് എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധം