കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേര്‍ക്ക് കോവിഡ്; മാര്‍ക്കറ്റ് അടച്ചേക്കും
സംസ്ഥാനം

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേര്‍ക്ക് കോവിഡ്; മാര്‍ക്കറ്റ് അടച്ചേക്കും

📍 Rajakkad, Idukki23 Sept 2020

കോഴിക്കോട്: പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 232 പേർക്ക് പോസിറ്റീവായിരിക്കുന്നത്. പുറത്ത് നിന്നുള്ള കുറച്ച് പേർ ഒഴിച്ചാൽ ബാക്കിയെല്ലാവരും പോർട്ടർമാരും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികളുമാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ രീതിയിലാണ് കോഴിക്കോട് ജില്ലയിൽ കോവിഡ് പോസിറ്റീവാകുന്നവരുടെ കണക്ക്. തിങ്കളാഴ്ച 545 പേർക്കും, ചൊവ്വാഴ്ച 394 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് പാളയം മാർക്കറ്റിൽ മാത്രം ഇത്രയധികം കോവിഡ് പോസിറ്റീവ് കേസുകൾ വന്നതോടെ കോഴിക്കോട്ടെ രോഗികളുടെ എണ്ണത്തിൽ ഇന്ന് വലിയ വർധനവുണ്ടാവാനും സാധ്യതയുണ്ട്. പാളയം മാർക്കറ്റിൽ രോഗ ബാധതയുണ്ടായതോടെ മാർക്കറ്റ് അടച്ചിടും. കഴിഞ്ഞയാഴ്ച സെൻട്രൽ മാർക്കറ്റിൽ മാത്രം 113 പേർക്ക് രോഗം ബാധിച്ചതോടെ മാർക്കറ്റ് അടച്ചിരുന്നു.

HomeNewsകോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേര്‍ക്ക് കോവിഡ്; മാര്‍ക്കറ്റ് അടച്ചേക്കും