നാലാംഘട്ട ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും പുതിയ രൂപത്തിലായിരിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കൊറോണവവൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നാലാം ഘടത്തിലേക്ക് കടക്കുമെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അത് ഇതുവരെയുള്ള മൂന്ന് ഘട്ട ലോക്ക്ഡൗണിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് അറിയിച്ചിരിക്കുന്നത്. 'പൂർണ്ണമായും പുതിയ രൂപത്തിലും പുതിയ നിയമത്തിലുമായിരിക്കും നാലാംഘട്ട ലോക്ക്ഡൗൺ വരിക. സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കികൂടിയാകും അത്' പ്രധാനമന്ത്രി അറിയിച്ചു. മെയ് 18-ന് മുമ്പായി അതിന്റെ വിശദാംശങ്ങൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് 17-നാണ് അവസാനിക്കുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. ആറ് സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചപ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്
Home › News › നാലാംഘട്ട ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും പുതിയ രൂപത്തിലായിരിക്കുമെന്ന് പ്രധാനമന്ത്രി
