സംസ്ഥാനം

അപേക്ഷിച്ചാൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റേ​ഷ​ൻ കാ​ർ​ഡ്

📍 Mukkam, Kozhikode28 Apr 2020

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്ക്, അ​പേ​ക്ഷ ന​ൽ​കി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റേ​ഷ​ൻ കാ​ർ​ഡ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. പൊ​തു​ഭ​ര​ണ വ​കു​പ്പാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. റേ​ഷ​ൻ​കാ​ർ​ഡി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക്, കോ​വി​ഡ്-19 ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ല​ഭ്യാ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. അ​പേ​ക്ഷ​യ്ക്കൊ​പ്പം ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​ൻ, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക റേ​ഷ​ൻ​കാ​ർ​ഡ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ സ​മ​ർ​പ്പി​ക്കു​ന്ന രേ​ഖ​ക​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം അ​പേ​ക്ഷ​ക​നാ​യി​രി​ക്കു​മെ​ന്നും ഇ​തി​നു പു​റ​മെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​കു​ന്ന​താ​യി​രി​ക്കും എ​ന്ന സ​ത്യ​വാ​ങ്മൂ​ലം കൂ​ടി അ​പേ​ക്ഷ​ക​രി​ൽ നി​ന്നും വാ​ങ്ങ​ണ​മെ​ന്നും പൊ​തു​വി​ത​ര​ണ ഡ​യ​റ​ക്ട​ർ​ക്കു ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

HomeNewsഅപേക്ഷിച്ചാൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റേ​ഷ​ൻ കാ​ർ​ഡ്