ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ കാല്‍ ലക്ഷം കടന്നു; 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത് 1990 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 26496 പേരാണ് രോഗ ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1990 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്. ആകെ മരണം 824 ആയി. ഇന്നലെ മാത്രം 49 പേരാണ് മരിച്ചത്. 5804 പേര്‍ക്ക് രോഗം ഭേദമായി. 19868 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്നു. പുതുതായി 811 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 24 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 323 ആയി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 13.8 ശതമാനവും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ കേസുകളില്‍ 47. 6 ശതമാനം മുംബൈയില്‍ നിന്നുള്ളതാണ്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഗുജറാത്തില്‍ 62 ശതമാനവും അഹമ്മദാബാദില്‍ നിന്നാണ്. ഗുജറാത്തില്‍ രോഗികളുടെ എണ്ണം 3000 കടന്നു.
Home › News › ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ കാല്‍ ലക്ഷം കടന്നു; 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത് 1990 പേര്‍ക്ക്
