തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു,മഹാരാഷ്ട്രയില്‍ 24മണിക്കൂറിനിടെ 3,307 രോഗികൾ
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 50,193 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ മാത്രം തമിഴ്നാട്ടിൽ 2,174 പേർക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 48 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് മരണം 576 ആയി വർധിച്ചു. ആകെ രോഗികളിൽ 35,556 പേരും ചെന്നൈയിലാണ്. 21,990 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 27,624 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇന്ന് മാത്രം 842 പേർക്ക് രോഗം ഭേദമായി. 7,73,707 പേരുടെ സാമ്പിളുകളാണ് ഇതുവരെ തമിഴ്നാട്ടിൽ പരിശോധിച്ചത്. മഹാരാഷ്ട്രയിലും കോവിഡ് രോഗികൾ വർധിക്കുകയാണ്. 1,16,752 പേർക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 3307 പേർക്ക് രോഗം പിടിപെട്ടു. 114 പേർ മരിച്ചു. ആകെ മരണം 5,651 ആയി ഉയർന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം 59,166 പേർ ഇതുവരെ രോഗമുക്തരായി. 51,921 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ ചികിത്സയിൽ തുടരുന്നത്.
Home › News › തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു,മഹാരാഷ്ട്രയില്‍ 24മണിക്കൂറിനിടെ 3,307 രോഗികൾ
