സംസ്ഥാനം

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ ടൈംടേബിള്‍

📍 Mukkam, Kozhikode13 May 2020

തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾക്കുള്ള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മേയ് 26 മുതൽ 30 വരെയാണ് പരീക്ഷകൾ നടത്തുക. എസ്.എസ്.എൽ.സിക്കാർക്ക് മൂന്നുദിവസവും ഹയർസെക്കൻഡറിക്കാർക്ക് അഞ്ച് ദിവസവുമാണ് പരീക്ഷ നടത്തുന്നത്. എസ്.എസ്.എൽ.സി.(എല്ലാ പരീക്ഷയും ഉച്ചയ്ക്കുശേഷം) മേയ് 26 - മാത്തമാറ്റിക്സ് മേയ് 27 - ഫിസിക്സ് മേയ് 28 - കെമിസ്ട്രി പ്ലസ് വൺ മേയ് 26 (രാവിലെ) - ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് (വിഎച്ച്എസ്ഇ) മേയ് 27 (രാവിലെ) - മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസ്കൃത സാഹിത്യം മേയ് 28 (രാവിലെ) - ഇക്കണോമിക്സ് മേയ് 29 (ഉച്ചതിരിഞ്ഞ്) - ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് സാഹിത്യം, സോഷ്യോളജി മേയ് 30 (ഉച്ചതിരിഞ്ഞ്) - കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി പ്ലസ്ടു (എല്ലാ പരീക്ഷയും രാവിലെ) മേയ് 26 - ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് (വിഎച്ച്എസ്ഇ) മേയ് 27 - ബയോളജി, ജിയോളജി, സംസ്കൃത ശാസ്ത്രം, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് III ലാംഗ്വേജസ് മേയ് 28 - ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ് മേയ് 29 - ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കംപ്യൂട്ടർ സയൻസ്. മേയ് 30 - മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം സാമൂഹിക അകലം പൂർണമായും പാലിച്ചുകൊണ്ടുള്ള പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതുവരെ നടത്തിയ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പ് ബുധനാഴ്ച മുതൽ ആരംഭിക്കാനും സർക്കാർ നിർദേശം നൽകിയിരുന്നു.

HomeNewsഎസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ ടൈംടേബിള്‍