മാവൂർ സ്വദേശിയായ അഞ്ചു വയസുള്ള കുട്ടിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു; മെയ് 25ന് രാവിലെ 10.00 മണി മുതൽ ഏകദേശം 1:00മണിവരെ മണാശ്ശേരി കെ എം സി ടി ക്യാഷുവാലിറ്റിയിൽ ചികിത്സയിലായിരുന്നു
മണാശ്ശേരി: കോവിഡ് 19 സ്ഥിതീകരിച്ച എഴുപത്തി ഒമ്പതാമത്തെ വ്യക്തി മാവൂർ സ്വദേശിയായ അഞ്ചു വയസുള്ള കുട്ടിയാണ്. ഈ വ്യക്തി ചികിത്സക്കയായി മെയ് മാസം 23ന് ചെറൂപ്പ സി എച് സി യിൽ രാവിലെ 9:30മണിയോടെ മാതാപിതാക്കളോടൊപ്പം എത്തി. പരിശോധനകൾക്ക് ശേഷം 10.45 ഓടെ മടങ്ങി പോയി. പിറ്റേ ദിവസം വല്ല്യമ്മയുടെ വീട് സന്ദർശിച്ചിരുന്നു.മെയ് 25ന് രാവിലെ തുടർ പരിശോധനകൾക്കായി 10.00 മണിയോടെ കെ എം സി ടി ആശുപത്രിയിയിലെ ക്യാഷുവാലിറ്റിയിൽ എത്തി. ഏകദേശം 1:00 മണിവരെ അവിടെ ക്യാഷുവാലിറ്റിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ആശുപത്രിയിൽ തന്നെയുള്ള ലാബിൽ പരിശോധനക്കയായും, 12:30 ഓടെ സ്കാനിങ് സെന്ററിലും എത്തിയിരുന്നു. വിദഗ്ധചികിത്സയ്ക്കായി കുട്ടിയെ ഓട്ടോയിൽ ഉച്ചക്ക് രണ്ടു മണിയോടെ കോഴിക്കോട് ഐ എം സി എച്ചിലേക്ക് ഓട്ടോയിൽ കൊണ്ടുവന്നു. 2.50 ഓടെ ഐ എം സി എച്ചിൽ സർജറി ഒപി വിഭാഗത്തിൽ എത്തിച്ചു. ഉച്ചക്ക് 2.50 മുതൽ 7 വരെ ഒബ്സെർവഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു.ഇതിനിടെ പരിശോധനകൾക്കായി വൈകിട്ട് 4.00 മണിയോടെ ഐ എം സി എച്ച് ലാബിൽ എത്തിയിരുന്നു. രാത്രി 7.00 മണിയോടെ കുട്ടിയെ വാർഡിലേക്ക് മാറ്റി. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂൺ 2ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോൾ ഐ എം സി എച്ച് ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.
Home › News › മാവൂർ സ്വദേശിയായ അഞ്ചു വയസുള്ള കുട്ടിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു; മെയ് 25ന് രാവിലെ 10.00 മണി മുതൽ ഏകദേശം 1:00മണിവരെ മണാശ്ശേരി കെ എം സി ടി ക്യാഷുവാലിറ്റിയിൽ ചികിത്സയിലായിരുന്നു
