
ദേശീയ പണിമുടക്ക് 25-ന് അർധരാത്രി മുതൽ
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളികളും ജീവനക്കാരും 25ന് അര്‍ധരാത്രി മുതല്‍ 26 അര്‍ധരാത്രി വരെ പണിമുടക്കുമെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. 10 ദേശീയ സംഘടനകളും ബാങ്കിംഗ്, ഇൻഷ്വറന്‍സ്, റെയില്‍വേ, കേന്ദ്ര -സംസ്ഥാന ജീവനക്കാരും ചേര്‍ന്നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെഅവശ്യ സേവന മേഖലയിലൊഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരും ടാക്സി തൊഴിലാളികളും അസംഘടിത മേഖലയിലേതുള്‍പ്പെടെയുള്ള തൊഴിലാഴികളും പങ്കെടുക്കും. അന്ന് നടക്കുന്ന യുജിസി നെറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെ പണിമുടക്ക് ബാധിക്കില്ലെന്നും നേതാക്കൾ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എളമരം കരീം (സിഐടിയു,) അഹമദ് കുട്ടി ഉണ്ണികുളം (എസ് ടിയു), വി.കെ. സദാനന്ദന് (എഐയുടിയുസി), ബിജു ആന്റണി (ജെഎല്‍യു), പി.കെ. മുകുന്ദന് (സിഐടിയു), വിജയന് കുനിശേരി (എഐടിയുസി),മനയത്ത് ചന്ദ്രന് (എസ്ടിയു) തുടങ്ങിയവര്‍ പങ്കെടുത്തു.
