കൊറോണ; ലോകത്ത് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.
കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ആകെ കോവിഡ് മൂലം 303,405 പേർ മരിച്ചു. ഇതിനകം നാലരലക്ഷം (4,526,850) പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയിൽ ഇതുവരെ 86,912 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 1,715 പേർക്ക് ജീവൻ നഷ്ടമായി. 27,246 പേർക്കാണ് ഇന്നലെ ഒറ്റദിവസം കോവിഡ് ബാധിച്ചത്. യുഎസിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,457,593 ആയി ഉയർന്നു. *രാജ്യങ്ങള്‍, കേസുകൾ, മരണം എന്നീ ക്രമത്തില്‍* അമേരിക്ക- 14. 57ലക്ഷം, 86,912 സ്പെയിന്- 2.72ലക്ഷം, 27,321 റഷ്യ- 2.52 ലക്ഷം, 2,305 യുകെ- 2.33 ലക്ഷം, 33,614 ഇറ്റലി- 2.23 ലക്ഷം, 31,368 ബ്രസീൽ- 2.03 ലക്ഷം, 13,999 ഫ്രാൻസ്- 1.78 ലക്ഷം, 27,425 ജർമനി- 1.74ലക്ഷം, 7,928 തുർക്കി- 1.44ലക്ഷം, 4,007 ഇറാൻ- 1.14ലക്ഷം, 6,854 ചൈന- 82,933- 4,633 ഇന്ത്യ- 81,997- 2,549
Home › News › കൊറോണ; ലോകത്ത് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.
