ഇന്ന് കേരളത്തിൽ 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കാസര്‍കോട്ട് പത്ത് പേര്‍ക്ക്
തിരുവനന്തപുരം: 26 ഇന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പോസിറ്റീവ് ആയതിൽ 14 പേർ കേരളത്തിനു പുറത്തുനിന്ന് വന്നവരാണ്. കാസർകോട്ട് 10 പേർക്കും മലപ്പുറത്ത് അഞ്ച് പേർക്കും പാലക്കാട്, വയനാട് ജില്ലകളിൽ 3 പേർക്കും കണ്ണൂരിൽ രണ്ടു പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർക്കും രോഗബാധ സ്ഥിരീകരിച്ചു. മൂന്നു പേർക്ക് നെഗറ്റീവായി. കൊല്ലം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. കേരളത്തിനു പുറത്തുനിന്നു വന്നവരിൽ ഏഴ് പേർ വിദേശത്തുനിന്ന് വന്നവരാണ്. ഏഴുപേർ മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരുമാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് രോഗബാധയുണ്ടായവർ. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കാസർകോട് എഴു പേർക്ക് വയനാട്ടിൽ മൂന്നുപേർക്ക് പാലടക്കാട് ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇന്ന് രോഗം ബാധിച്ചവരിൽ കാസർകോടുകാരായ രണ്ട് ആരോഗ്യപ്രവർത്തകരും വയനാട്ടിലെ ഒരു പോലീസുകാരനും ഉൾപ്പെടുന്നു. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂർ മൂന്ന്, കാസർകോട് 3 വയനാട് ഏഴ്, കോട്ടയം, തൃശ്ശൂർ ഒന്നുവീതം എന്നിങ്ങനെയാണ് ഇപ്പോൾ ഹോട്ട്സ്പോട്ടുകൾ. കേരളത്തിൽ 560 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 64 പേർ ഇപ്പോൾ ചികിത്സയിലാണ്. 36910 പേരാണ് നിരീക്ഷണത്തിലുള്ളത്. 36362 പേർ വീടുകളിലും 548 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 174 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 39619 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 4347 സാമ്പിളുകൾ ശേഖരിച്ചതിൽ 4249 നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു.
Home › News › ഇന്ന് കേരളത്തിൽ 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കാസര്‍കോട്ട് പത്ത് പേര്‍ക്ക്
