പ്രാദേശികവാർത്തകൾ

കുന്ദമംഗലം വര്‍ക്‌ഷോപ്പിന് തീപിടിച്ചു: ആഡംബര കാറുകള്‍ കത്തി നശിച്ചു

📍 Mukkam, Kozhikode16 May 2020

കോഴിക്കോട്: കുന്ദമംഗലം ചൂലാംവയലിൽ വർക്ക്ഷോപ്പിന് തീപിടിച്ചു. 11 ആഡംബര കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ അഞ്ച് മണിയോടുകൂടിയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ മൂന്നരക്കോടിയുടെ നഷ്ടമുണ്ടായാണ് വിവരം. തീ പൂര്‍ണമായും അണച്ചതായി ഫയര്‍ഫോഴ്സ് അറിയിച്ചു. എമിറേറ്റ്സ് മോട്ടോഴ്സ് എന്ന ആഢംഭര കാറുകള്‍ നന്നാക്കുന്ന വര്‍ഷക്ക്ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപനം അടഞ്ഞു കിടന്നതിനാല്‍ ആളപയമുണ്ടായിട്ടില്ല.

HomeNewsകുന്ദമംഗലം വര്‍ക്‌ഷോപ്പിന് തീപിടിച്ചു: ആഡംബര കാറുകള്‍ കത്തി നശിച്ചു