നിലപാട് കടുപ്പിച്ച് റെയിൽവേ; ക്വാറന്റീന്‍ നിബന്ധന അംഗീകരിച്ചാലെ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ
ന്യൂഡൽഹി: എവിടേക്കാണോ പോകുന്നത്, ആ സംസ്ഥാനങ്ങളുടെ ക്വാറന്റീൻ നിബന്ധനകൾ അംഗീകരിക്കുന്നവരെ മാത്രമേ സ്പെഷ്യൽ തീവണ്ടികളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിക്കൂവെന്ന് ഐആർസിടിസി. ബെംഗളൂരുവിലേക്ക് കഴിഞ്ഞ ദിവസം പോയ ട്രെയിനിലെ യാത്രക്കാർ ക്വാറന്റീനിൽ പ്രവേശിക്കാൻ തയ്യാറാകാത്തതിന് പിന്നാലെയാണ് പുതിയ നിബന്ധനയുമായി ഐആർസിടിസി രംഗത്തെത്തിയിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഐആർസിടിസി വെബ്സൈറ്റിൽ നിബന്ധന സംബന്ധിച്ച പോപ് അപ്പ് വരും. ഈ നിബന്ധനകൾ താൻ വായിച്ചുവെന്നും ഇത് അംഗീകരിക്കുകയും പാലിക്കുകയും ചെയ്യുന്നുവെന്നും സമ്മതിക്കുന്നതായി ക്ലിക്ക് ചെയ്താൽ മാത്രമേ ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നെത്തിയ അമ്പതോളം പേരടങ്ങിയ സംഘമാണ് ബെംഗളൂരുവിൽ ക്വാറന്റീനിൽ പോകാൻ തയ്യാറാകാതിരുന്നത്. ഇവർ റെയിൽവേ സ്റ്റേഷനിൽ ബഹളം വെക്കുകയും ചെയിതിരുന്നു. ഇതേ തുടർന്ന് 15 ഓളം പേരെ റെയിൽവേക്ക് തിരിച്ചയക്കേണ്ടിയും
Home › News › നിലപാട് കടുപ്പിച്ച് റെയിൽവേ; ക്വാറന്റീന്‍ നിബന്ധന അംഗീകരിച്ചാലെ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ
