തിരുവമ്പാടി- തൊണ്ടിമ്മൽ റോഡ് വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു
തിരുവമ്പാടി: ഇന്നലെ ശക്തമായി പെയ്ത മഴയിൽ തിരുവമ്പാടി അഗസ്ത്യൻമുഴി റോഡിൽ എഫ്.എച്ച്.സി ജംഗ്ഷനിൽ താൽകാലികമായി മണ്ണിട്ട് നിർമ്മിച്ച റോഡ് ഭാഗികമായി തകർന്നതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. ജംഗ്ഷനിൽ കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായാണ് താൽക്കാലിക റോഡ് നിർമ്മിച്ചത്. കലുങ്ക് നിർമ്മാണ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെയാണ് മഴയിൽ വെള്ളം കെട്ടി നിന്നതിനെത്തുടർന്ന് താൽക്കാലിക റോഡ് തകർന്നത്. ഈ സാഹചര്യത്തിലാണ് ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചത്. ഉടൻതന്നെ ഗതാഗതം പുനസ്ഥാപിക്കും എന്നും, റോഡ് തുറന്നു നൽകുമെന്നും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി.ടി അഗസ്റ്റിൻ പറഞ്ഞു.
Home › News › തിരുവമ്പാടി- തൊണ്ടിമ്മൽ റോഡ് വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു
