സംസ്ഥാനം

ഇ-ടോക്കൺ ഇല്ലെങ്കിൽ ആർ.ടി. ഓഫീസിലേക്ക് പ്രവേശനമില്ല

📍 Mukkam, Kozhikode18 May 2020

കോഴിക്കോട്: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇ-ടോക്കൺ സംവിധാനം ഏർപ്പെടുത്തി മോട്ടോർ വാഹനവകുപ്പ്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ രണ്ടുമാസമായി വാഹനപരിശോധനകൾ, ലൈസൻസ് ടെസ്റ്റ് എന്നിവ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഓഫീസുകളുടെ പ്രവർത്തനം ക്രമണേ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇ-ടോക്കൺ സംവിധാനം ഏർപ്പെടുത്തിയത്. കഴിഞ്ഞദിവസംമുതൽ ഇ-ടോക്കൺ സംവിധാനം പ്രാബല്യത്തിൽ വന്നു. www.imvd.kerala.gov.in നിലവിൽ വാഹന രജിസ്ട്രേഷൻ, ഫിറ്റ്നെസ് പരിശോധന, രജിസ്‌ട്രേഷൻ പുതുക്കൽ, ആൾട്ടറേഷൻ എന്നിവ മാത്രമാണ് പുനരാരംഭിക്കുന്നത്. ഈ ആവശ്യങ്ങൾക്ക് എത്തുന്നവർ ഓൺലൈനായി ഇ-ടോക്കൺ എടുക്കണം. ഇ-ടോക്കൺ ഉള്ളവരെമാത്രമേ ഓഫീസിലേക്ക് കയറ്റുകയുള്ളൂ. മോട്ടോർവാഹനവകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് ഇ-ടോക്കൺ എടുക്കേണ്ടത്. ടോക്കണിൽ പേര്, മേൽവിലാസം, ആർ.ടി. ഓഫീസിൽനിന്ന് ലഭിക്കേണ്ട ആവശ്യം, അപേക്ഷാ നമ്പർ എന്നിവ രേഖപ്പെടുത്തണം. ഇതോടെ ഓഫീസിൽ വരുന്നതിനുള്ള തീയതി, സമയം എന്നിവ രേഖപ്പെടുത്തിയ പാസ് ലഭിക്കും. അതേസമയം, ഫെബ്രുവരി ഒന്നിനുശേഷം കാലാവധി തീർന്ന ലൈസൻസ്, രജിസ്ട്രേഷൻ, പെർമിറ്റ് തുടങ്ങിയ രേഖകളുടെ കാലാവധി ജൂൺ 30-വരെ നീട്ടിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ സേവനങ്ങൾക്ക് ഓൺലൈൻ സൗകര്യം ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ പറഞ്ഞു. ഓഫീസ് സന്ദർശനം ജനങ്ങൾ കഴിവതും ഒഴിവാക്കാനാണ് നിർദേശം. മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റ്: www.imvd.kerala.gov.in വാഹന രജിസ്ട്രേഷൻ, ഫിറ്റ്നെസ് പരിശോധന, രജിസ്‌ട്രേഷൻ പുതുക്കൽ, ആൾട്ടറേഷൻ പുനരാരംഭിച്ചു

HomeNewsഇ-ടോക്കൺ ഇല്ലെങ്കിൽ ആർ.ടി. ഓഫീസിലേക്ക് പ്രവേശനമില്ല