സംസ്ഥാനം

മദ്യശാലകൾ ബുധനാഴ്ച മുതൽ; ബാർബർ ഷോപ്പുകൾ തുറക്കും, മുടിവെട്ടൽ മാത്രം

📍 Mukkam, Kozhikode18 May 2020

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബവ്റിജസ് കോർപ്പറേഷന്‍റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയർ വൈൻ പാർലറുകളും ബുധനാഴ്ച തുറക്കും. മദ്യം വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങൾ മുൻകൂട്ടി നിശ്ചയിച്ചു നൽകും. ടോക്കണിലെ ക്യൂആർ കോഡ് ബവ്റിജസ് ഷോപ്പിൽ‌ സ്കാൻ ചെയ്തശേഷം മദ്യം നൽകും. നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാൻ സാധിക്കൂ. മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്താൽ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും. ബവ്കോയ്ക്കും കൺസ്യൂമർഫെഡിനും 301 ഷോപ്പുകളാണുള്ളത്. 316 ത്രീസ്റ്റാർ ഹോട്ടലും, 225 ഫോർ സ്റ്റാർ ഹോട്ടലും 51 ഫൈവ് സ്റ്റാർ ഹോട്ടലുമാണ് സംസ്ഥാനത്തുള്ളത്. ഹെറിറ്റേജ് വിഭാഗത്തിൽപ്പെടുന്ന 11 ഹോട്ടലുകളും 359 ബിയർ വൈൻ പാർലറുകളുമുണ്ട്. സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും തുറക്കും. മുടിവെട്ടാൻ മാത്രമേ അനുമതിയുള്ളൂ, ഫേഷ്യലിന് അനുമതിയില്ല. ബ്യൂട്ടിപാർലർ തുറക്കില്ല. അന്തർജില്ലാ യാത്രയ്ക്ക് പാസ് വേണം, നടപടിക്രമങ്ങളിൽ ഇളവ് ഉണ്ടാകും

HomeNewsമദ്യശാലകൾ ബുധനാഴ്ച മുതൽ; ബാർബർ ഷോപ്പുകൾ തുറക്കും, മുടിവെട്ടൽ മാത്രം