ലോക്‌ഡൗൺ മേയ് 3 വരെ നീട്ടി...
ദേശീയം

ലോക്‌ഡൗൺ മേയ് 3 വരെ നീട്ടി...

📍 Maruthonkara, Kozhikode14 Apr 2020

ഒരാഴ്ച കടുത്ത നിയന്ത്രണം... കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് കർശനമായ നടപടികൾ ആവശ്യമാണ്. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. നിയന്ത്രണങ്ങൾ കർശനമായി തുടരും. ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. നാളെ മുതൽ ഒരാഴ്ച രാജ്യത്താകെ കർശന നിയന്ത്രണം നടപ്പാക്കും. നിയന്ത്രണങ്ങൾ എത്ര കർശനമായി നടപ്പാക്കുന്നുവെന്ന് ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകാത്ത സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ ഇളവുകൾ അനുവദിക്കാൻ അനുമതി നൽകും. സ്ഥിതി മോശമായാൽ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കും. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ 1. മുതിര്ന്ന പൗരന്മാരെ സഹായിക്കുക 2. ലോക്ക്ഡൗണ് ചട്ടം മാനിക്കുക 3.രോഗപ്രതിരോധം ശക്തമാക്കുക 4.ആരോഗ്യസേതു ആപ് ഉപയോഗിക്കുക 5. പാവങ്ങളെ സഹായിക്കുക 6.തൊഴിലാളികളെ സഹായിക്കുക, അവരെ പുറത്താക്കരുത് 7. കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്ത്തകരെ ആദരിക്കുക

HomeNewsലോക്‌ഡൗൺ മേയ് 3 വരെ നീട്ടി...