ദേശീയം

ലോകത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്​; ​മരണം 207000

📍 Mukkam, Kozhikode26 Apr 2020

ന്യൂയോര്‍ക്ക്​: ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷത്തിലേക്ക്​ അടുക്കുന്നു. വിവിധ രാജ്യങ്ങളിലായി 2,994,796 ​പേര്‍ക്ക്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. 206,995 പേര്‍ക്ക്​ ജീവന്‍ നഷ്​ടമായി. 878,828 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ വൈറസ്​ ബാധിതരും മരണവും റിപ്പോര്‍ട്ട്​ ചെയ്​ത അമേരിക്കയിലെ രോഗികളുടെ എണ്ണം 987,160 ആയി. കോവിഡ്​ മരണം 55,000 കടന്നു. ഔദ്യോഗിക കണക്ക്​ പ്രകാരം 55,413 പേരാണ്​ മരിച്ചത്​. ഇവിടെ 118,781 പേര്‍ രോഗമുക്തി നേടി. ന്യൂയോര്‍ക്കില്‍ മാത്രം 22,275 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. അമേരിക്ക കഴിഞ്ഞാല്‍ സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലാണ് മരണം 20,000 കടന്നത്. ഇറ്റലിയില്‍ മരണം 26,644 ആയി. ഇവിടെ 197,675 രോഗബാധിതരാണുള്ളത്​. രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്​ നില്‍ക്കുന്ന സ്പെയിനില്‍ 226,629 കോവിഡ്​ ബാധിതരും 23,190 മരണങ്ങളുമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.ഫ്രാന്‍സില്‍ 22,856 ഉം ബ്രിട്ടനില്‍ 20,732 മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു

HomeNewsലോകത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്​; ​മരണം 207000