
പ്ലസ് വൺ ഫലം ജൂലൈ 30നും, എസ്.എസ്.എൽ.സി പുനഃപരിശോധന ഫലം 27നും പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 30ന് പ്രസിദ്ധീകരിക്കും.ഉച്ചക്ക് ശേഷം നിശ്ചയിച്ചിട്ടുള്ള വെബ്സൈറ്റുകളിലൂടെ ആയിരിക്കും ഫലം പ്രസിദ്ധീകരിക്കുക എന്ന് സെക്രട്ടറി ഡോക്ടർ എസ് എസ് വിവേകാനന്ദൻ അറിയിച്ചു. രണ്ടാം വർഷ ഹയർസെക്കൻഡറി ഫലം കഴിഞ്ഞ 15ന് ആണ് പ്രസിദ്ധീകരിച്ചത്.438825 പേരാണ് ഒന്നാം വർഷ പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്ലസ് വൺ 2020: പരീക്ഷ ഫലം ലഭ്യമാകുന്ന ലിങ്ക്: ▪️ http://result.kite.kerala.gov.in ▪️http://keralaresults.nic.in എസ്.എസ്.എൽ.സി ഉത്തരക്കടലാസ് പുനഃപരിശോധന ഫലം 27ന് പ്രസിദ്ധീകരിക്കും. നേരത്തേ 22ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. തിരുവനന്തപുരം, ആലുവ എന്നിവിടങ്ങളിലെ ആറ് പരീക്ഷകേന്ദ്രങ്ങളിൽ കോവിഡ് നിയന്ത്രണം മൂലം മൂല്യനിർണയം തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഫലം വൈകിയത്.
Home › News › പ്ലസ് വൺ ഫലം ജൂലൈ 30നും, എസ്.എസ്.എൽ.സി പുനഃപരിശോധന ഫലം 27നും പ്രസിദ്ധീകരിക്കും
