ദേശീയം

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

📍 Mukkam, Kozhikode17 May 2020

ന്യൂ ഡൽഹി: കൊറോണവൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അൽപസമയത്തിനുള്ളിൽ പുറത്തിറക്കും. മുമ്പുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതൽ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗൺ. മാർച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗൺ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് രോഗവ്യാപനം വർദ്ധിക്കുകയാണുണ്ടായിട്ടുള്ളത്. അതേ സമയം അടച്ചിടലിൽ സാമ്പത്തിക പ്രവർത്തനങ്ങൾ നിശ്ചലമാകുന്നത് കൊറോണപ്രതിസന്ധിയേക്കാൾ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

HomeNewsരാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി