
തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി; ചെന്നൈയിലും മധുരയിലും കര്‍ശന ലോക്ക്ഡൗൺ
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ജൂലായ് 31 വരെ നീട്ടി. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 86,000 കടന്നതോടെയാണിത്. ചെന്നൈയിലും മധുരയിലും സമീപ പ്രദേശങ്ങളിലും കർശന ലോക്ക്ഡൗൺ ജൂലായ് അഞ്ചുവരെ തുടരും. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ പ്രദേശങ്ങളിലാണ് കർശന ലോക്ക്ഡൗൺ. ഞായറാഴ്ചകളിൽ സംസ്ഥാനത്താകെ സമ്പൂർണ ലോക്ക്ഡൗൺ തുടരും. സ്കൂളുകൾ, കോളേജുകൾ, മാളുകൾ, റിസോർട്ടുകൾ, ലോഡ്ജുകൾ, സിനിമാ തീയേറ്ററുകൾ, ബാറുകൾ തുടങ്ങിയവ തുറക്കില്ല. മത സമ്മേളനങ്ങൾക്കും പ്രാർഥനാ ചടങ്ങുകൾക്കും നഗര പ്രദേശങ്ങളിൽ വിലക്കുണ്ട്. നീലഗിരി, കൊടൈക്കനാൽ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാൻ വിനോദ സഞ്ചാരികളെ അനുവദിക്കില്ല.
Home › News › തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി; ചെന്നൈയിലും മധുരയിലും കര്‍ശന ലോക്ക്ഡൗൺ
