റീ ചാർജ് യാത്രാ കാർഡുകളുമായി കെഎസ്‌ആർടിസി ; ആദ്യ ഘട്ടം തിരുവനന്തപുരത്ത്
കറൻസി ഉപയോഗം കുറയ്‌ക്കാൻ ഡിജിറ്റൽ യാത്രാകാർഡുകളുമായി കെഎസ്ആർടിസി. റീചാർജ് ചെയ്യാവുന്ന യാത്രാകാർഡുകളാണ് പുറത്തിറക്കിയത്. കാർഡ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിന് നൽകി ഉദ്‌ഘാടനം ചെയ്‌തു. തിരുവനന്തപുരം–-ആറ്റിങ്ങൽ, തിരുവനന്തപുരം–-നെയ്യാറ്റിൻകര റൂട്ടിലാണ് യാത്രാ കാർഡ് ഏർപ്പെടുത്തിയത്. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് കാർഡ് പുറത്തിറക്കിയത്. കെഎസ്‌ആർടിസിയിൽനിന്ന് സൗജന്യമായി വാങ്ങാവുന്ന കാർഡിൽ 100 രൂപ മുതൽ എത്ര രൂപ നൽകിയും ചാർജ് ചെയ്യാം. കാർഡിലെ പണം തീർന്നാൽ ബസിലെ കണ്ടക്‌ടർക്ക് പണം നൽകിയും കാർഡ് റീ ചാർജ് ചെയ്യാം. ഡിപ്പോയിൽനിന്നും റീ ചാർജ് ചെയ്യാം. പരീക്ഷണം വിജയകരമായാൽ മറ്റ് സ്ഥലങ്ങളിലേക്കും കാർഡ് സംവിധാനം വ്യാപിപ്പിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കറൻസി ഉപയോഗം പരമാവധി കുറയ്ക്കാനാണ് ഡിജിറ്റൽ കാർഡുകൾ തയ്യാറാക്കിയത്.
Home › News › റീ ചാർജ് യാത്രാ കാർഡുകളുമായി കെഎസ്‌ആർടിസി ; ആദ്യ ഘട്ടം തിരുവനന്തപുരത്ത്
