കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം പിന്നിട്ടു
വാഷിംഗ്ടണ്‍: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലൈ വർധനവിന് ശമനമില്ല. ഇതുവരെ ലോകവ്യാപകമായി 32,12,993 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഒൗദ്യോഗിക കണക്കുകൾ. 2,27,784 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 9,98,007 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 6,317 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 10,59,992, സ്പെയിൻ- 2,36,899, ഇറ്റലി- 2,03,591, ഫ്രാൻസ്- 1,66,420, ജർമനി- 1,61,197, ബ്രിട്ടൻ- 1,65,221, തുർക്കി- 1,17,589, ഇറാൻ- 93,657, റഷ്യ- 99,399. മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയുംവിധമാണ് അമേരിക്ക- 61,508, സ്പെയിൻ- 24,275, ഇറ്റലി- 27,682, ഫ്രാൻസ്- 24,087, ജർമനി- 6,314, ബ്രിട്ടൻ- 26,097, തുർക്കി- 2,992, ഇറാൻ- 5,877, റഷ്യ- 972. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം- അമേരിക്ക- 2,242, സ്പെയിൻ- 453, ഇറ്റലി- 323, ഫ്രാൻസ്- 427, ജർമനി- 91, ബ്രിട്ടൻ- 765, തുർക്കി- 89, ഇറാൻ- 80, റഷ്യ- 105.
