സംസ്ഥാനം

കേന്ദ്രാനുമതി ലഭിച്ചു: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് മുഖ്യമന്ത്രി

📍 Mukkam, Kozhikode20 May 2020

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം മേയ് 26 മുതൽ 30 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ നടത്താൻ കേന്ദ്ര സർക്കാറിന്റെ അനുമതി വൈകിയാണ് ലഭിച്ചതെന്നും ഇതുകൊണ്ടാണ് നേരത്തെ ചില തടസ്സങ്ങൾ നേരിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൺടെന്റ്മെന്റ് സോണുകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകില്ല. പകരം സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തി. പരീക്ഷ നടത്താൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാർഥികൾക്ക് ഗതാഗത സൗകര്യവും സർക്കാർ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. ഇക്കാര്യത്തിൽ വിദ്യാർഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേകമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു. *പരീക്ഷ ടൈം ടേബിൾ* *എസ്എസ്എൽസി* (ഉച്ചകഴിഞ്ഞ് 1.45-4.30) മേയ് 26 - ഗണിതം മേയ് 27 - ഊർജതന്ത്രം മേയ് 28 രസതന്ത്രം *പ്ലസ് വൺ* മേയ് 26 - എന്റർപ്രണർഷിപ്പ് ഡെവലപ്മന്റ് (വിഎച്ച്എസ്ഇ-രാവിലെ) മേയ് 27 - മ്യൂസിക് അക്കൗണൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസ്കൃത സാഹിത്യം (രാവിലെ) മേയ് 28 - ഇക്കണോമിക്സ് (രാവിലെ)  മേയ് 29 - ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ്, ലിറ്ററേച്ചർ, സോഷ്യോളജി, (ഉച്ചയ്ക്ക്) മേയ് 30 - കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ദ്രോപോളജി *പ്ലസ് ടു* മേയ് 26 - എന്റർപ്രണർഷിപ്പ് ഡെലലപ്മെന്റ് (വിഎച്ച്എസ്ഇ - രാവിലെ)  മേയ് 27 - ബയോളജി, ജിയോളജി, സംസ്കൃത ശാസ്ത്രം, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് 3 ലാംഗ്വേജസ് മേയ് 28 - ബിസിനസ് സറ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ് മേയ് 29 - ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കംപ്യൂട്ടർ സയൻസ്  മേയ് 30 - കണക്ക്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം

HomeNewsകേന്ദ്രാനുമതി ലഭിച്ചു: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് മുഖ്യമന്ത്രി