ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷമായി; മരണം 2.34 ലക്ഷം കടന്നു
ലോകത്താകെ കോവിഡ് 19 രോഗികളുടെ എണ്ണം 33 ലക്ഷം കടന്നു. 33,08,233 പേർക്കാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചത്. ലോകവ്യാപകമായി 2,34,105 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. കോവിഡ് ബാധിച്ച 10,42,819 പേർ രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കയിലാണ് കൂടുൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10,95,210 പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. 63,861 പേരാണ് കോവിഡ് മൂലം മരിച്ചത്. 1,55,737 പേർ രോഗമുക്തി നേടി. 8,75,612 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ 15,226 പേരുടെ ആരോഗ്യനില ഗുരുതരമാണ്. അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 40 ശതമാനത്തോളം ന്യൂയോർക്കിലാണ്. അമേരിക്ക കഴിഞ്ഞാൽ കൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു മരിച്ചിരിക്കുന്നത് ഇറ്റലിയിലാണ്. 27,967 പേരാണ് ഇവിടെ മരിച്ചത്. 2,05,463 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഫ്രാൻസിൽ 24,376 പേരും കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങി. ഈ രണ്ടു രാജ്യങ്ങളിലായി പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ട്. സ്പെയിനിൽ മരണം 24,543ആയി. അതേസമയം യൂറോപ്പിലെ രണ്ടാമത്തെ ഉയർന്ന മരണസംഖ്യയുള്ള രാജ്യമായി ബ്രിട്ടൻ. 26,771 പേരാണു കോവിഡിന് ഇരയായത്. ജർമനിയിലും മരണസംഖ്യ 6,623 ആയി. ബെൽജിയം (7,594), ഇറാൻ (6,028), ബ്രസീൽ (5,901), നെതർലൻഡ് (4,795), കാനഡ (3,180), തുർക്കി (3,174), റഷ്യ (1,073) എന്നീ രാജ്യങ്ങളിലും മരണസംഖ്യ ഉയരുകയാണ്. മരണനിരക്കും രോഗവ്യാപനവും കുറഞ്ഞതോടെ ലോക്ക്ഡൗണ് ഇളവുകൾക്ക് ഒരുങ്ങുകയാണു ലോക രാജ്യങ്ങൾ. എന്നാൽ ഇതോടെ വൈറസ് വ്യാപനം കൂടുതൽ ശക്തമാവുമെന്നും ആശങ്കയുണ്ട്. 35,043 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. 1147 പേരാണ് കോവിഡ് മൂലം മരിച്ചത്. 8889 പേർ രോഗമുക്തി നേടി. 25,007 പേർ ഇപ്പോഴും ചികിത്സയിലാണ്.
Home › News › ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷമായി; മരണം 2.34 ലക്ഷം കടന്നു
