കൊവിഡ് വ്യാപനം : ബെഗംളുരുവിൽ 33 മണിക്കൂർ സമ്പൂർണ ലോക്ഡൗൺ
ദേശീയം

കൊവിഡ് വ്യാപനം : ബെഗംളുരുവിൽ 33 മണിക്കൂർ സമ്പൂർണ ലോക്ഡൗൺ

📍 Kakkanchery, Malappuram5 Jul 2020

ബെംഗളുരു : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബെഗംളുരുവിൽ 33 മണിക്കൂർ നീണ്ട സമ്പൂർണ ലോക്ഡൗൺ. ശനിയാഴ്ച രാത്രി എട്ടുമണിക്ക് ആരംഭിച്ച ലോക്ഡൗൺ തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് അവസാനിക്കും. ജൂലായ് അഞ്ചുമുതൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുമെന്ന് കർണാടക സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ചകളിൽ ബെഗംളുരു നഗരത്തിൽ നേരത്തേ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ കുറേക്കൂടി കർശനമായ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. തിങ്കളാഴ്ച മുതൽ രാത്രി എട്ടുമണിക്കായിരിക്കും കർഫ്യൂ ആരംഭിക്കുകയെന്നും അധികൃതർ അറിയിച്ചു. സർക്കാർ ജീവനക്കാര്‍ക്ക് അഞ്ച് പ്രവൃത്തിദിവസങ്ങളായിരിക്കും ഉണ്ടായിരിക്കുക. ശനിയും ഞായറും അവധി നൽകും. ശനിയാഴ്ച 1839 പുതിയ കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. 21,549 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നത്.

HomeNewsകൊവിഡ് വ്യാപനം : ബെഗംളുരുവിൽ 33 മണിക്കൂർ സമ്പൂർണ ലോക്ഡൗൺ