വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഡ്രൈവർമാർക്ക് പുതിയ യൂണിഫോം
തിരുവനന്തപുരം: വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് യൂണിഫോം 1989 കേരള മോട്ടോർ വാഹന ചട്ടം 41 ഭേദഗതി ചെയ്തു ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കി. വെള്ള ഷർട്ടും കറുത്ത പാന്റ്‌സുമാണ് വേഷം. സ്ഥാപനങ്ങളുടെ ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡും ഉണ്ടാകണം. എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ് പെർമിറ്റുള്ള വാഹനങ്ങൾക്കെല്ലാം ഇത് ബാധകമാണ്. സംസ്ഥാനത്ത് 20,000 അംഗീകൃത സ്കൂൾ വാഹനങ്ങളാണുള്ളത്. പത്തുവർഷം ഡ്രൈവിങ് പരിചയമുള്ളവർക്കാണ് സ്കൂൾവാഹനങ്ങൾ ഓടിക്കാൻ യോഗ്യത. അപകടമുണ്ടാക്കിയതിന് ശിക്ഷിക്കപ്പെട്ടവർക്ക് വിലക്കുണ്ട്. അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗം എന്നീ കുറ്റങ്ങൾക്ക് പിടിക്കപ്പെട്ടവരെയും സ്കൂൾവാഹനങ്ങളിൽ നിയോഗിക്കാൻ പാടില്ല. ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുന്നതും അയോഗ്യതയാണ്.
Home › News › വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഡ്രൈവർമാർക്ക് പുതിയ യൂണിഫോം
