സംസ്ഥാനം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തൃശ്ശൂര്‍ സ്വദേശിനി

📍 Mukkam, Kozhikode21 May 2020

തൃശ്ശൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനി(73)യാണ് മരിച്ചത്. ഇതോടെ കോവിഡ്-19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ മുംബൈയില്‍ നിന്ന് എത്തിയത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നു. സ്രവ പരിശോധനയ്ക്കു ശേഷമാണ് കോവിഡ്-19 ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്.l

HomeNewsസംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തൃശ്ശൂര്‍ സ്വദേശിനി