പ്രധാനമന്ത്രി ബംഗാളിലേക്ക്; ഉംപൂണ്‍ ബാധിത മേഖലകളില്‍ ആകാശനിരീക്ഷണം നടത്തും
ന്യൂഡൽഹി: പശ്ചിമ ബംഗാളിലേയും ഒഡീഷയിലേയും ഉംപൂണ്‍ ബാധിത മേഖലകളില്‍ പ്രധാനമന്ത്രി ഇന്ന് ആകാശനിരീക്ഷണം നടത്തും. രാവിലെ പത്ത് മണിക്ക് കൊല്‍ക്കത്തയില്‍ എത്തുന്ന പ്രധാനമന്ത്രി ബംഗാളിലെ ദുരിത ബാധിതമേഖലകലില്‍ ആവും ആദ്യം എത്തുക. തുടര്‍ന്ന് ഒഡീഷയിലേക്ക് തിരിക്കും. ഹെലികോപ്റ്ററില്‍ മോദിക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ എഴുപത്തിആറ് പേരും ഒഡീഷയില്‍ രണ്ട് പേരുമാണ് മരിച്ചത്. കനത്ത നാശം വിതച്ച പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നേരിട്ടെത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘവും ഇന്ന് ബംഗാളിലെത്തുന്നുണ്ട്.ആകാശനിരീക്ഷണത്തിന് ശേഷം പ്രധാനമന്ത്രി അവലോകന യോഗത്തിലും പങ്കെടുക്കും. ചുഴലി കാറ്റ് ദുര്‍ബലമായെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, രണ്ട് ദിവസത്തിനകം നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ ഒഡിഷ സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. 89 ബ്ലോക്കുകളിലായി 4,480 പേരെ ചുഴലിക്കാറ്റ് ബാധിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബാലസോര്‍, ഭദ്രക്, ജഗത്സിങ് പൂര്‍ ജില്ലകളിലാണ് നാശ നഷ്ടങ്ങള്‍ ഏറെയും ഉണ്ടായത്. ഒരു ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശം എന്നും വിലയിരുത്തുന്നു.
Home › News › പ്രധാനമന്ത്രി ബംഗാളിലേക്ക്; ഉംപൂണ്‍ ബാധിത മേഖലകളില്‍ ആകാശനിരീക്ഷണം നടത്തും
