രാജ്യത്ത് കോവിഡ് മരണം 3435 ആയി. മഹാരാഷ്ട്രയിൽ രോഗബാധിതര്‍ 41,000 കടന്നു.
രാജ്യത്ത് കൊറോണ ബാധിതർ ഇതുവരെ 112359 പേർക്ക് സ്ഥിരീകരിച്ചു. 45300 രോഗമുക്തരായി. 3435 മരണം, 63624 ഇപ്പോൾ ചികിത്സയിൽ തുടരുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ വ്യാഴാഴ്ച പുതുതായി 2345 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 41,000 കടന്നു. വ്യാഴാഴ്ച 64 പേർ കൂടി മരിച്ചു. മുംബൈയിൽ അതിവേഗമാണ് രോഗം പടരുന്നത്. 1382 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു; കോവിഡ് ബാധിതരുടെ എണ്ണം കാൽ ലക്ഷം കടന്നു. 41 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1454 ആയി. മഹാരാഷ്ട്രാ പോലീസിലെ രണ്ട് പേർകൂടി മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന പോലീസുകാരുടെ എണ്ണം 14 ആയി. വൈറസ് സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം സംസ്ഥാനത്ത് 1400-ലേക്ക് അടുക്കുകയാണ്. ധാരാവി ചേരിപ്രദേശത്ത് വ്യാഴാഴ്ച 47 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗബാധിതർ 1452 ആയി. *ന്യൂഡൽഹി: തുടർച്ചയായ മൂന്നാംദിവസവും ഡൽഹിയിൽ അഞ്ഞൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച പുതുതായി 571 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസത്തെ ഉയർന്നനിരക്കാണിത്. 18 പേർ മരിച്ചു. മെട്രോ സർവീസ് ഒഴികെയുള്ള പൊതുഗതാഗതം വീണ്ടും ആരംഭിച്ച് നഗരം സാധാരണജീവിതത്തിലേക്ക് മടങ്ങുന്നവേളയിൽ കേസുകളുടെ എണ്ണം പ്രതിദിനം കൂടുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വൈകാതെ മെട്രോയും പുനരാരംഭിക്കുമെന്നാണ് വിവരം. ഇതോടെ കോവിഡ്വ്യാപനം രൂക്ഷമായേക്കാമെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ, കേസുകൾ കൂടിയാലും പ്രതിരോധനടപടികൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ, 5,898 രോഗികളാണ് ഡൽഹിയിലുള്ളത്. 5,567 പേർ രോഗമുക്തി നേടിക്കഴിഞ്ഞു. *അഹമ്മദാബാദ്: ഗുജറാത്തിൽ വ്യാഴാഴ്ച 371 പേർക്കുകൂടി കോവിഡ് കണ്ടെത്തി. 24 പേർ കൂടി മരിച്ചു. സംസ്ഥാനത്ത് 269 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദപ്പെട്ടവരുടെ ആകെ എണ്ണം 5488 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 9449 പേർ അഹമ്മദാബാദിലാണ്-വ്യാഴാഴ്ച 233 പേരിലാണ് ഇവിടെ വൈറസ് കണ്ടെത്തിയത്. 17 പേർ കൂടി മരിച്ചതോടെ അഹമ്മദാബാദിലെ മരണം 619 ആയി. *ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രോഗബാധിതരുടെ എണ്ണം പതിനാലായിരത്തോടടുത്തു. വ്യാഴാഴ്ച 776 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് പേർ കൂടി മരിച്ചു. ചെന്നൈയിൽ 567 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവിടെ ഇതുവരെ കോവിഡ് ബാധിച്ചത് 8795 പേർക്കാണ്. ചെന്നൈയും സമീപജില്ലകളും ഒഴികെ മറ്റിടങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് പ്രധാനമായും മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയവരിലൂടെയാണ്. കേരളത്തിൽനിന്ന് കടലൂരിൽ തിരിച്ചെത്തിയ ഒരാൾക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. *ബെംഗളൂരു,: മഹാരാഷ്ട്ര അടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്ന് കർണാടകത്തിൽ തിരിച്ചെത്തുന്നവരിൽ കോവിഡ് ബാധ കണ്ടെത്തുന്നത് തുടരുകയാണ്. സംസ്ഥാനത്ത് 143 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ നിന്ന് ഉഡുപ്പിയിലെത്തിയ അറുപതുകാരിക്കും രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 80 പേരും മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. രോഗികളുടെ എണ്ണം 1605 കടന്നെങ്കിലും 571 പേർ രോഗംമാറി ആശുപത്രി വിട്ടു. മഹാരാഷ്ട്രയിൽ കൊറോണ ബാധിതർ ഇതുവരെ 41642 പേർക്ക് സ്ഥിരീകരിച്ചു. 11726 രോഗമുക്തരായി. 1454 മരണം, 28462 ഇപ്പോൾ ചികിത്സയിൽ തുടരുന്നു. ഗുജറാത്തിൽ 12910 രോഗബാധിതരിൽ 773 മരണം.
Home › News › രാജ്യത്ത് കോവിഡ് മരണം 3435 ആയി. മഹാരാഷ്ട്രയിൽ രോഗബാധിതര്‍ 41,000 കടന്നു.
