ദേശീയം

ചരിത്രം തിരുത്തി: സ്വര്‍ണവില പവന് 34,400 രൂപയായി

📍 Mukkam, Kozhikode15 May 2020

കൊച്ചി :സ്വർണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് പവന് 34,400 രൂപയായി. 4,300 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 34,000 രൂപയായിരുന്നു പവന്റെ വില. മെയ് ഒന്നിലെ വിലയായ 33,400 രൂപയിൽനിന്ന് 15 ദിവസംകൊണ്ട് വർധിച്ചത് 1000 രൂപയാണ്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,730.56 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വർണവില കൂടുന്നത്. എംസിഎക്സിൽ ജൂണിലെ ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 46,800 രൂപ നിലവാരത്തിലെത്തി. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സർക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വർണവില കുതിക്കാനിടയാക്കയിത്. യുഎസിനും ചൈനയ്ക്കുമിടയിൽ വർധിച്ചുവരുന്ന സമ്മർദങ്ങളും സ്വർണത്തിന് ഡിമാന്റുകൂട്ടി.

HomeNewsചരിത്രം തിരുത്തി: സ്വര്‍ണവില പവന് 34,400 രൂപയായി